Malayalam lyrics
തുഷാര ബിന്ദുക്കളെ നിങ്ങള്‍ എന്തിനു വെറുതെ ചെമ്പനീരലരില്‍ വിഷാദ ഭാവങ്ങള്‍ അരുളീ തുഷാര ബിന്ദുക്കളെ ഇന്നലെ രാത്രിയില്‍ ഈ വന വീഥിയില്‍ വിരിഞ്ഞു നിന്നൊരു മലരേ മണിമാരനുനീ നല്കിയതെന്തേ മണമോ മനമോ പൂന്തേനൊ (മണിമാരനുനീ..) മണമോ... മനമോ... പൂന്തേനൊ.... ഇതുവഴി വന്നവര്‍ പോയവര്‍ പലരും അഴകേ നിന്‍ കഥ എഴുതീ ഇനിയും വനിയില്‍ പൂവുകള്‍ പലതും വിരിയും കൊഴിയും പൂങ്കാറ്റില്‍ (ഇനിയും...) വിരിയും... കൊഴിയും... പൂങ്കാറ്റില്‍.... തുഷാര ബിന്ദുക്കളെ നിങ്ങള്‍ എന്തിനു വെറുതെ ചെമ്പനീരലരില്‍ വിഷാദ ഭാവങ്ങള്‍ അരുളീ തുഷാര ബിന്ദുക്കളെ
Song video
Song details
വർഷം: 1976
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: എസ് ജാനകി
വർഗ്ഗീകരണം: ദുഃഖഗാനങ്ങൾ
വരികൾ: ജേക്കബ് ജോൺ, nair.shaku
യൂട്യൂബ് ഓഡിയോ: സണ്ണി ജോസഫ്
Album: ആലിംഗനം
- Singer: എസ് ജാനകി
- Film / album: ആലിംഗനം
- Composer: എ ടി ഉമ്മർ
- Lyricist: ബിച്ചു തിരുമല