Malayalam lyrics
ചന്ദനഗന്ധികൾ വിരിയും തീരം ചാരുമുഖീ നിൻ വിഹാരരംഗം അതിലെ കുളിരിൻ കുമ്പിളിൽ നിന്നും ആയിരം ശലഭങ്ങൾ ഒരായിരം ശലഭങ്ങൾ അധരത്തളിരിതളിൽ അറിയാതൊഴുകി വരും വിനോദ പുഞ്ചിരി ശലഭങ്ങൾ (2) എന്റെ അന്തരംഗങ്ങൾ തൻ അന്തരാളങ്ങളിൽ അല നെയ്തുയരും പുളകങ്ങൾ പൂം പുളകങ്ങൾ (ചന്ദന ഗന്ധികൾ) നയനക്കുളിർ മഴയിൽ നനയാതൊഴുകി വരും കടാക്ഷ വീക്ഷണ ശലഭങ്ങൾ എന്റെ ചിന്തയിൽ പടരുന്ന മുന്തിരിവള്ളിയിൽ അടിമുടി ഉണരും മുകുളങ്ങൾ തേൻ മുകുളങ്ങൾ...... (ചന്ദന ഗന്ധികൾ) ആ...ആ...ഉം...ഉം....
Song video
Song details
വർഷം: 1976
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: malamodiram
വിഡിയോ: ഗാനസ്നേഹി
Album: ആലിംഗനം
- Singer: കെ ജെ യേശുദാസ്
- Film / album: ആലിംഗനം
- Composer: എ ടി ഉമ്മർ
- Lyricist: ബിച്ചു തിരുമല