Malayalam lyrics
മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ് ഉത്രാടരാത്രിയുടെ തേരിറങ്ങി തേരിറങ്ങീ തങ്കത്തേരിറങ്ങീ അത്തപ്പൂമരത്തിന്റെ അലുക്കിട്ടകൊമ്പിൻമേൽ ആയിരം കിനാവുകൾ പൂത്തിറങ്ങീ പൂത്തിറങ്ങീ പൂത്തിറങ്ങീ പൂത്തിറങ്ങീ ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ടു് കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ടു് കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ പെണ്ണുങ്ങൾ കുളിക്കുന്ന കടവിൽ വന്നെന്തിനു- കണ്ണുകൊണ്ടീയൊരു തിരനോട്ടം (മുത്തോലക്കുടയുമായ്...) കുളിയുംകഴിഞ്ഞെനിക്കു ചുളിനീര്‍ത്തുച്ചുറ്റുവാൻ പുളിയിലക്കരയുള്ള പുടവയുണ്ടോ കൈയിലെ കുമ്പിളിൽ കാലത്തു ചൂടുവാൻ കല്യാണസൌഗന്ധികപ്പൂവുണ്ടോ? (മുത്തോലക്കുടയുമായ്...)
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ലീല
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: അംബിക സുകുമാരൻ, സത്യൻ
വരികൾ: ഹരികൃഷ്ണൻ കെ നായർ
Album: കടത്തുകാരൻ
- Singer: പി ലീല
- Film / album: കടത്തുകാരൻ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ
- Actor: അംബിക സുകുമാരൻ
- Actor: സത്യൻ