Malayalam lyrics

ഘോരാന്ധകാരമയ ഭീകരമായ രാവില്‍
ആരാണു നീ പിണവുമായിവിടാഗമിച്ചോള്‍
നേരായുരച്ചിടുക നിര്‍മ്മലമാനസര്‍ക്ക്
ചേരാത്തതാം കപടകര്‍മ്മമിതാചരിപ്പോള്‍
കാപട്യമേതും അറിയില്ലൊരു കള്ളിയല്ല
പാപത്തിനാലിവിടെ വന്നൊരു ഖിന്നയത്രേ
ആപത്തിലേഴകളിലന്‍പിയലാതെ വീണ്ടും
താപത്തിലെന്നെയിനിയാഴ്ത്തരുതേ ദയാലോ
അന്യര്‍ക്കു തന്റെ തനു വിറ്റു നടപ്പവന്റെ
കണ്ണീരുകൊണ്ടു ഫലമില്ല നിനക്കു ബാലേ
തന്നേടു കൂലി അഥവാ പിണവും ചുമന്നു
ചെന്നീടുകന്യദിശി എന്നെ വലച്ചിടാതെ
എന്‍ ജീവിതാശയുടെ അന്തിമ വായു വീശി
കത്തിച്ചതാണു ചിതയെന്‍ മകനെ ചുടാനായ്
രക്ഷിക്കണം കരുണ ചെയ്തു ഒരു വസ്തുവങ്ങേ-
യ്ക്കര്‍പ്പിക്കുവാന്‍ അഗതിയെന്നുടെ കയ്യിലില്ലേ

Song video

Watch on YouTube

Song details

വർഷം: 1951

സംഗീതം: വി ദക്ഷിണാമൂർത്തി

ഗാനരചന: അഭയദേവ്

ഗായകർ: ട്രിച്ചി ലോകനാഥൻ, പി ലീല

അഭിനേതാക്കൾ: ബി എസ് സരോജ

വിശദവിവരങ്ങൾ: രാജഗോപാൽ

വിഡിയോ: ഗാനസ്നേഹി

Album: ജീവിതനൗക