Malayalam lyrics
മഞ്ഞക്കുരുവീ പാടാമോ - ഒരു മംഗളഗാനം പാടാമോ കാണാമറയത്തൊളിച്ചിരിക്കും - എന്റെ കാമുകനെ ഒന്നു തേടാമോ കാടുകള്‍ കാട്ടി കുണ്ടാമണ്ടികള്‍ മാടിവിളിക്കും കുഞ്ഞല്ല കണ്ടാലൊതുങ്ങി നാണംകുണുങ്ങി ഓടിയൊളിക്കും പെണ്ണാണു് ദൂരത്തെങ്ങോ പാറിനടക്കും - എന്റെ മന്മഥനോടൊന്നുരിയാടാമോ (മഞ്ഞക്കുരുവീ ) ചന്തം തികഞ്ഞു ചാരുതയണിഞ്ഞു ചമഞ്ഞിരിപ്പൂ മണവാട്ടി കരളില്‍ കടന്നു ഗാനും തുടര്‍ന്നു സങ്കല്‍പ്പങ്ങള്‍ ശ്രുതിമീട്ടി എല്ലാം മറന്നു മാറിനടക്കും - എന്റെ ഗോപിയോടൊന്നിതു ചൊല്ലീടാമോ (മഞ്ഞക്കുരുവീ )
Song details
വർഷം: 1962
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: ശാന്ത പി നായർ
വിശദവിവരങ്ങൾ: രാജഗോപാൽ
Album: ശ്രീകോവിൽ
- Singer: ശാന്ത പി നായർ
- Film / album: ശ്രീകോവിൽ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്