Malayalam lyrics
ശ്രീചരണാംബുജം കൈതൊഴുന്നേന്‍ ശ്രിതജന രക്ഷകിയേ ദേവി ശ്രീചരണാംബുജം കൈതൊഴുന്നേന്‍ ആരുമില്ലവലംബം അംബികേ നിന്‍ ചാരതിര്‍ ചരണങ്ങളല്ലാതെ ഭക്തിതന്‍ നറുനെയ്യില്‍ കത്തുമീയാത്മാവിന്‍ കൈത്തിരിയണയാതെ കാക്കേണമേ ശ്രീചരണാംബുജം കൈതൊഴുന്നേന്‍ അല്ലലാല്‍ അകം വാടി അന്‍പിന്‍ ജലം തേടി അല്ലിലും പകലും നിന്‍ സ്തുതിപാടി ആശ്രയിച്ചിടുന്നേന്‍ ഞാന്‍ ഈശ്വരീ എന്‍ ആശകള്‍ കൈവരുമാറാക്കേണമേ കരളിന്‍ മലരാലെ അര്‍ച്ചന ചെയ്യുന്നേന്‍ കരുണക്കടക്കണ്ണാല്‍ നോക്കേണമേ ശ്രീചരണാംബുജം കൈതൊഴുന്നേന്‍
Song details
വർഷം: 1962
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: പി ലീല
രാഗം: ആഭേരി
വർഗ്ഗീകരണം: ഹിന്ദു ഭക്തിഗാനങ്ങൾ
വിശദവിവരങ്ങൾ: മിഴിനീർ
Album: ശ്രീകോവിൽ
- Singer: പി ലീല
- Film / album: ശ്രീകോവിൽ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്