Malayalam lyrics
മറക്കരുതേ മറക്കരുതേ മാടപ്പിറാവേ മനസ്സിനുള്ളില്‍ കൂടുവെച്ച മാടപ്പിറാവേ പറക്കരുതേ കൂടുവിട്ടു പറക്കരുതേ - നീ പൊകരുതേ എന്നെവിട്ടുപോകരുതേ (മറക്കരുതേ) ചെറുപ്പത്തില്‍ നമ്മള്‍ തമ്മില്‍ മണ്ണുവാരിക്കളിച്ചതും കണ്ണുപൊത്തിയന്നു നമ്മള്‍ കാട്ടില്‍ പോയൊളിച്ചതും മാവിന്‍തണലില്‍ ഒരു വീടു വെച്ചതും അരിവെച്ചു കറിവെച്ചു തന്നതും (മറക്കരുതേ) അഴകിന്‍വല്ലരിയില്‍ പുതിയ പൂ വിരിഞ്ഞതും കരളിന്‍ മുരളികയില്‍ ഗാനമൊന്നുയര്‍ന്നതും കണ്ണില്‍ കവിതയുമായു് കാത്തുനിന്നതും വരിവണ്ടു കൊതി കൊണ്ടുവന്നതും (മറക്കരുതേ)
Song details
വർഷം: 1962
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: കെ പി ഉദയഭാനു, ശാന്ത പി നായർ
വിശദവിവരങ്ങൾ: രാജഗോപാൽ
Album: ശ്രീകോവിൽ
- Singer: കെ പി ഉദയഭാനു
- Singer: ശാന്ത പി നായർ
- Film / album: ശ്രീകോവിൽ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്