Malayalam lyrics
മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ പഞ്ചാരമണിച്ചുണ്ടിലെ ചുംബനങ്ങൾ എന്നോട് പറയാത്ത സ്വകാര്യങ്ങൾ പൂമുല്ലേ നിലാമുല്ലേ പൂക്കാലം വിളിക്കുന്നു വാ വാ (മഞ്ചാടിമഴ....) തെളിവാർന്നു നില്പൂ കടലിന്റെ മൗനം കൊതിയായതിൽ നീന്താൻ അലമാലയായി അലിവോടെ എന്തോ പറയുന്നതാരെൻ പ്രിയമാർന്ന പൂപ്പാട്ടിൻ ശ്രുതിയെന്ന പോൽ ഏതോ മൊഴിയഴകിൽ പൂക്കും കവിതകളോ ഞാൻ നിൻ ഇതൾ മിഴിയിൽ കാണും കനവുകളോ പറയാൻ മറന്നു പോയ വാക്കിലുള്ളൊരീ ഈണമായ് (മഞ്ചാടിമഴ....) അനുരാഗിമാരായ് ഇരു താരകങ്ങൾ നറുവെണ്ണിലാപ്പൂക്കൾ തിരയുന്നുവോ ശലഭങ്ങൾ തേടും ദലമർമ്മരങ്ങൾ സ്വരമാർന്നു മൂളുന്നു ലയലോലമായ് ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായ് ഓരോ നിമിഷവുമെൻ പ്രേമം സുമധുരമായ് അരികേ അലിഞ്ഞു പെയ്ത മഞ്ഞുതുള്ളിയായ് മനം (മഞ്ചാടിമഴ....)
Song video
Song details
വർഷം: 2007
സംഗീതം: വിദ്യാസാഗർ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: മധു ബാലകൃഷ്ണൻ, സുജാത മോഹൻ
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
വിശദവിവരങ്ങൾ: ആദർശ് കെ ആർ
വിഡിയോ: അനൂപ് അടൂർ
Album: റോക്ക് ആൻഡ് റോൾ
- Singer: മധു ബാലകൃഷ്ണൻ
- Singer: സുജാത മോഹൻ
- Film / album: റോക്ക് ആൻഡ് റോൾ
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി