Malayalam lyrics
നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ നിമിഷസാഗരം ശാന്തമാകുമോ അകലെ അകലെ എവിടെയോ നോവിന്‍ അലഞൊറിഞ്ഞുവോ (നീര്‍പ്പളുങ്കുകള്‍) നീലമേഘമേ നിന്‍റെയുള്ളിലേ നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ കണ്ണുനീര്‍ കണം കന്മദങ്ങളായ് കല്ലിനുള്ളിലും ഈറനേകിയോ തേങ്ങുമ്പോഴും തേടുന്നു നീ വേഴാമ്പലിന്‍ കേഴും മനം ഏതേതോ കനിവിന്‍റെ കനിവിന്‍റെ തീരങ്ങളില്‍ നോവിന്‍ തിര ഞൊറിഞ്ഞുവോ (നീര്‍പ്പളുങ്കുകള്‍) പിന്‍നിലാവുമായി മാഞ്ഞ പഞ്ചമി രാക്കിനാവില്‍ നീ യാത്രയാകുമോ നീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍ പാതി തേഞ്ഞതും നീ മറന്നുവോ ശശികാന്തമായി അലിയുന്നു നിന്‍ ചിരിയൊന്നുമായി കിളിമാനസം ഓരോരോ കരിമേഘനിഴലായി മൂടുന്നുവോ രാവിന്‍ മിഴി നനഞ്ഞുവോ (നീര്‍പ്പളുങ്കുകള്‍)
Song video
Song details
വർഷം: 1991
സംഗീതം: എസ് ബാലകൃഷ്ണൻ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: സുജാത മോഹൻ
രാഗം: ചാരുകേശി
അഭിനേതാക്കൾ: മുകേഷ്, ഭീമൻ രഘു, എൻ എൻ പിള്ള, ശങ്കരാടി, ജനാർദ്ദനൻ, പറവൂർ ഭരതൻ, കനക, ഫിലോമിന, ഉണ്ണിമേരി,
വിശദവിവരങ്ങൾ: വിപിൻ നായർ
കരോക്കെ: മനു
Album: ഗോഡ് ഫാദർ
- Singer: സുജാത മോഹൻ
- Film / album: ഗോഡ് ഫാദർ
- Composer: എസ് ബാലകൃഷ്ണൻ
- Lyricist: ബിച്ചു തിരുമല
- Actor: മുകേഷ്
- Actor: ഭീമൻ രഘു
- Actor: എൻ എൻ പിള്ള
- Actor: ശങ്കരാടി
- Actor: ജനാർദ്ദനൻ
- Actor: പറവൂർ ഭരതൻ
- Actor: കനക
- Actor: ഫിലോമിന
- Actor: ഉണ്ണിമേരി