Malayalam lyrics

നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
അകലെ അകലെ എവിടെയോ
നോവിന്‍ അലഞൊറിഞ്ഞുവോ
(നീര്‍പ്പളുങ്കുകള്‍)
നീലമേഘമേ നിന്‍റെയുള്ളിലേ
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീര്‍ കണം കന്മദങ്ങളായ്
കല്ലിനുള്ളിലും ഈറനേകിയോ
തേങ്ങുമ്പോഴും തേടുന്നു നീ
വേഴാമ്പലിന്‍ കേഴും മനം
ഏതേതോ കനിവിന്‍റെ കനിവിന്‍റെ തീരങ്ങളില്‍
നോവിന്‍ തിര ഞൊറിഞ്ഞുവോ
(നീര്‍പ്പളുങ്കുകള്‍)
പിന്‍നിലാവുമായ് മാഞ്ഞ പഞ്ചമി
രാക്കിനാവില്‍ നീ യാത്രയാകുമോ
നീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍
പാതി തേഞ്ഞതും നീ മറന്നുവോ
ശശികാന്തമായി അലിയുന്നു നിന്‍
ചിരിയൊന്നുമായി കിളിമാനസം
ഓരോരോ കരിമേഘനിഴലായി മൂടുന്നുവോ
രാവിന്‍ മിഴി നനഞ്ഞുവോ
(നീര്‍പ്പളുങ്കുകള്‍)

Song video

Watch on YouTube

Song details

വർഷം: 1991

സംഗീതം: എസ്‌ ബാലകൃഷ്ണൻ

ഗാനരചന: ബിച്ചു തിരുമല

ഗായകർ: എം ജി ശ്രീകുമാർ

രാഗം: ചാരുകേശി

അഭിനേതാക്കൾ: മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, തിലകൻ, ഭീമൻ രഘു, എൻ എൻ പിള്ള, കെ പി എ സി ലളിത, കനക

വിശദവിവരങ്ങൾ: വിപിൻ നായർ

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

കരോക്കെ: baiju c achary 984629057

Album: ഗോഡ്‌ ഫാദർ