Malayalam lyrics
ഓ മാമ മാമ മാമ മാമ ചന്ദാമാമ (4) ഒരു നോട്ടം കണ്ടേയുള്ളൂ ഒരു ഗാനം കേട്ടേയുള്ളൂ കുഴയാ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ മുകിൽ മേയും മാനത്തെ മായക്കൂടിൻ മുളവാതിൽ ചാരാതെ ചന്ദാമാമാ ( ഓ മാമ മാമ...) ഞാനെൻ ജനലരികിൽ നില്പൂ നിന്റെ മുഖമഴകു നോക്കി ഓരോ പരിഭവമായ് പാടും പാട്ടിനു ശ്രുതി മീട്ടാൻ (2) രാവിൻ കോടി മാറൂ കൂടെ ഒന്നു പോരൂ നിനക്കു മാത്രം നൽകാം എൻ സ്നേഹം ഹോയ് ( ഓ മാമ മാമ...) എന്തേ നിറമണിയും സന്ധ്യേ മെയ്യിൽ പവനുരുകും ചന്തം ദൂരെ കവിതയുമായ് നിൽക്കും രാത്തിങ്കൾ കലയല്ലെ (2) മായാ മഞ്ഞുമായാ എന്തേ തിടുക്കമായോ എനിക്കു മാത്രം കാണാൻ വാ വാ വാ ( ഓ മാമ മാമ...)
Song details
വർഷം: 2007
സംഗീതം: വിദ്യാസാഗർ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: അനിത ഷൈക്, റിബു
അഭിനേതാക്കൾ: മോഹൻലാൽ, ലക്ഷ്മി റായ്, ഹരിശ്രീ അശോകൻ, സിദ്ദിഖ്
വരികൾ: ജിജാ സുബ്രമണ്യൻ
സ്പോട്ടിഫൈ: യെസ്‌പീ
Album: റോക്ക് ആൻഡ് റോൾ
- Singer: അനിത ഷൈക്
- Singer: റിബു
- Film / album: റോക്ക് ആൻഡ് റോൾ
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Actor: മോഹൻലാൽ
- Actor: ലക്ഷ്മി റായ്
- Actor: ഹരിശ്രീ അശോകൻ
- Actor: സിദ്ദിഖ്