Malayalam lyrics
മംഗളമുഹൂര്‍ത്തം ഇതു സുന്ദര മുഹൂര്‍ത്തം മനസ്സിലടച്ചിട്ട മോഹങ്ങള്‍ക്കൊരു മോചന മുഹൂര്‍ത്തം ഇതു മോചന മുഹൂര്‍ത്തം കോട്ടണിഞ്ഞു സൂട്ടണിഞ്ഞു നോട്ടമിട്ടു വേട്ടയാടി പാട്ടിലാക്കാന്‍ കാത്തിരിക്കും കാമകിങ്കരന്‍ -അവന്‍ പൊന്നുകണ്ടു പൊരുളുകണ്ടു പെണ്ണുകാണാനെണ്ണമിട്ട മോഹമാ മനസ്സില്‍നിന്നു മാറ്റിവെയ്ക്കണം ആഹാ മാറ്റിവയ്ക്കണം ആഹാ മാറ്റിവയ്ക്കണം ലാലലാലലാ........ പൂവണിഞ്ഞു പൊട്ടണിഞ്ഞു ഞാനൊരുങ്ങിനിന്നിടുമ്പോള്‍ എന്റെമുന്നിലോടിയെത്തും പ്രേമസുന്ദരന്‍ - അവന്‍ കിന്നരിച്ചുരുക്കിടുന്ന പന്തലിട്ട മണ്ഡപത്തില്‍ വന്നിരുന്നു മാലയിട്ടു താലികെട്ടണം ആഹാ താലികെട്ടണം ആഹാ താലികെട്ടണം ലാലലാലലാ...............
Song details
വർഷം: 1979
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: വാണി ജയറാം
അഭിനേതാക്കൾ: ജയൻ, എം എൻ നമ്പ്യാർ, ജയമാലിനി, മീന
വരികൾ: ശ്രീദേവി, സൂസി
Album: ആവേശം
- Singer: വാണി ജയറാം
- Film / album: ആവേശം
- Composer: എ ടി ഉമ്മർ
- Lyricist: ബിച്ചു തിരുമല
- Actor: ജയൻ
- Actor: എം എൻ നമ്പ്യാർ
- Actor: ജയമാലിനി
- Actor: മീന