Malayalam lyrics

മലരേ മലരേ പ്രണയ മലരേ
അരികെ വിരിയുന്നു നീ
വെറുതെ കാണും പകലിൻ കനവിൽ
നിറമോ നീയല്ലയോ
മുകിലായ് ഹൃദയം പൊഴിയും മാനം
നിലകൾ ചൂടി നനയും മൗനം
മലരേ മലരേ പ്രണയ മലരേ
അരികെ വിരിയുന്നു നീ
മയിൽ പീലി വിശറി തരാം
ഇളം തെന്നൽ വീശിത്തരാം
മേട പൊന്നു മേഞ്ഞ വീട്ടിൽ
മൂവന്തിയിൽ ചേർന്നിരിക്കാം
കൊയ്തൊഴിഞ്ഞ മുണ്ടകപാടം
ചെറുകതിർ തേടിവരും
പുള്ളി പ്രാവിൻ ചിറകിലേറി
സ്വപ്നങ്ങൾ ചെന്നലിയാം
അകലെ അകലെ ആകാശമായ്
മഴയോ മഴയോ തേൻ തുള്ളിയായ്
തിളങ്ങും നിമിഷം നിനക്കെന്ത് മധുരം
മലരേ മലരേ പ്രണയ മലരേ
അരികെ വിരിയുന്നു നീ
മൺ കുടിലിൻ മകരരാവിൽ
തണു തണെ തൂവൽ വീണേ
എത്രനേരം കാത്തുനിന്നെ
വാടിപ്പോയി മുല്ല പോലെ
ആ....... ആ.....
ചോർന്നുപോയ കവിൾ തടത്തിൽ
ചായക്കൂട്ടു നോക്കിനിന്നു
പൊട്ടുവെച്ച നെറ്റിയിലാകെ
ചുംബനം ഞാൻ നൽകിയില്ലേ
നിനവേ നിനവേ മായാതെ നീ
പറയൂ പറയൂ നെഞ്ചോട് നീ
ഒഴുകാം നദിയായ് ഇനിയെന്നും പ്രിയനേ
മലരേ മലരേ പ്രണയ മലരേ
അരികെ വിരിയുന്നു നീ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: അരുൾദേവ്

ഗാനരചന: പി റ്റി ബിനു

ഗായകർ: നിഖിൽ മാത്യൂ, ശ്വേത മോഹൻ

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: അമ്പലമുക്കിലെ വിശേഷങ്ങൾ