Malayalam lyrics
മാസം - മധുമാസം - ഇതു മധുമാസം മദിരാക്ഷികളുടെ മണിമിഴിക്കോണില്‍ മധുരമധുരോന്മാദം - ഉന്മാദം. (മാസം - മധുമാസം) കാമദേവന്റെ ഇടത്തേ തോളിലെ ആവനാഴിയൊഴിയാത്ത മാസം രാധയും കൃഷ്ണനും കൂടി രതിസുഖസാരേ പാടി രാത്രിയെ ഏതോ ലഹരിയില്‍ മുക്കിയ രാസകേളീയാമം - ഇതു രാസകേളീയാമം. വരൂ - വരൂ -വരൂ (മാസം - മധുമാസം) ഈറനുടുത്ത നിലാവൊരു യക്ഷിയായ് മാരനെത്തിരയുന്ന മാസം പാതിരാപ്പൂവുകള്‍ ചൂടി പതിയുടെ പൂമടി പൂകി പാര്‍വതി ശിവനെ തപസ്സില്‍ നിന്നുണര്‍ത്തിയ കാമോദ്ദീപനയാമം - ഇതു കാമോദ്ദീപനയാമം. വരൂ - വരൂ - വരൂ (മാസം - മധുമാസം)
Song video
Song details
വർഷം: 1972
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എസ് ജാനകി
വരികൾ: പാർവതി വേണുഗോപാൽ, ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: പുത്രകാമേഷ്ടി
- Singer: എസ് ജാനകി
- Film / album: പുത്രകാമേഷ്ടി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ