Malayalam lyrics
കുങ്കുമപ്പൂവുകള്‍ പൂത്തു എന്റെ തങ്കക്കിനാവിന്‍ താഴ്വരയില്‍ കുങ്കുമപ്പൂവുകള്‍ പൂത്തു മാനസമാം മണിമുരളി ഇന്ന് മാദകസംഗീതമരുളി പ്രണയസാമ്രാജ്യത്തിന്‍ അരമനതന്നില്‍ കനകത്താല്‍ തീര്‍ത്തൊരു കളിത്തേരിലേറി രാജകുമാരന്‍ വന്നുചേര്‍ന്നു കുങ്കുമപ്പൂവുകള്‍ പൂത്തു.... മുന്തിരിവീഴുന്ന വനിയില്‍ പ്രേമ പഞ്ചമിരാത്രിയണഞ്ഞു ആ.... മധുരപ്രതീക്ഷതന്‍ മാണിക്യക്കടവില്‍ കണ്ണിനാല്‍ തുഴയുന്ന കളിത്തോണിയേറി രാജകുമാരി വന്നു ചേര്‍ന്നു കുങ്കുമപ്പൂവുകള്‍ പൂത്തു....
Song video
Song details
വർഷം: 1966
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി
രാഗം: യമുനാ കല്യാണി
ഹിന്ദുസ്ഥാനി രാഗം: യമൻ കല്യാൺ
അഭിനേതാക്കൾ: കെ ജെ യേശുദാസ്, ഉഷാകുമാരി
വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര
വിഡിയോ: ജയലക്ഷ്മി രവി
കരോക്കെ: മനു
Album: കായംകുളം കൊച്ചുണ്ണി
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: കായംകുളം കൊച്ചുണ്ണി
- Composer: ബി എ ചിദംബരനാഥ്
- Lyricist: പി ഭാസ്കരൻ
- Actor: കെ ജെ യേശുദാസ്
- Actor: ഉഷാകുമാരി