Malayalam lyrics
Added by devi pillai on March 9,2009 കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി തട്ടാനും വന്നില്ല തങ്കമുരുക്കിയില്ല(2) കൊന്നത്തയ്യിന്നാരുകൊടുത്തു പൊന്നുകൊണ്ടൊരു മണിമാല - സഖി പൊന്നുകൊണ്ടൊരു മണിമാല കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി കണ്ണാടിയില്ലാഞ്ഞോ കളിയാട്ടം കൂടീട്ടോ പച്ചമുരിക്കിന്‍ നെറ്റിയിലൊക്കെ പാറിയല്ലോ സിന്ദൂരം -സഖി പാറിയല്ലോ സിന്ദൂരം കീര്‍ത്തനം പാടാനോ കിന്നാരം പറയാനോ(2) വള്ളിക്കാട്ടില്‍ കയറിക്കൂടി പുള്ളിക്കുയിലും പൂങ്കുയിലും - സഖി പുള്ളിക്കുയിലും പൂങ്കുയിലും കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല..
Song details
വർഷം: 1964
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല, കോറസ്
രാഗം: യദുകുല കാംബോജി
അഭിനേതാക്കൾ: ദേവകി
വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര
വിഡിയോ: അനൂപ് അടൂർ
Album: തച്ചോളി ഒതേനൻ
- Singer: പി ലീല
- Singer: കോറസ്
- Film / album: തച്ചോളി ഒതേനൻ
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ