Malayalam lyrics
കറുക തൻ കൈവിരൽ തുമ്പിൽ തുളുമ്പുന്ന ഹിമകണമല്ലയോ നമ്മൾ അതിനിടെ വിടരും മഴവില്ലുകൾ ഒരു കൊച്ചു ജീവിത മധുരിമകൾ (കറുക....) ഉപവന ശാഖിയിൽ പാടുന്നു പൂങ്കിളികൾ സ്നേഹസങ്കീർത്തനങ്ങൾ അവർ പോയ് മറഞ്ഞാൽ മൗനം നിറഞ്ഞാൽ നെടുവീർപ്പിടും മരച്ചില്ലകൾ വെറുതേ നെടുവീർപ്പിടും മരച്ചില്ലകൾ മരച്ചില്ലകൾ (കറുക....) സായന്തനത്തിന്റെ കണ്ണുനീർ മാനത്തൊരായിരം നക്ഷത്രമായി ആയിരം നക്ഷത്രമായി അതിലോളമായി അവർ മൂകമോതി സ്നേഹിച്ചു തീർക്കുവാനല്ലോ ജീവിതം സ്നേഹിച്ചു തീർക്കുവാനല്ലോ ഈ ജീവിതം (കറുക....)
Song video
Song details
വർഷം: 1985
സംഗീതം: ശ്യാം
ഗാനരചന: കെ ജയകുമാർ
ഗായകർ: അമ്പിളിക്കുട്ടൻ
അഭിനേതാക്കൾ: അമ്പിളിക്കുട്ടൻ, മോഹൻലാൽ, ശോഭന
വരികൾ: ജയലക്ഷ്മി രവി, ജിജാ സുബ്രമണ്യൻ
Album: അഴിയാത്ത ബന്ധങ്ങൾ
- Singer: അമ്പിളിക്കുട്ടൻ
- Film / album: അഴിയാത്ത ബന്ധങ്ങൾ
- Composer: ശ്യാം
- Lyricist: കെ ജയകുമാർ
- Actor: അമ്പിളിക്കുട്ടൻ
- Actor: മോഹൻലാൽ
- Actor: ശോഭന