Malayalam lyrics
. ഈദ് മുബാറക്.... ഈദ് മുബാറക്... ഈദ് മുബാറക്.. ഹസറത്ത് ഇബ്രാഹിം കാട്ടിയ വഴിയിൽ മുന്നേറുക നാം പ്രിയ സോദരരേ (ഈദ്...) ദുർഘറജീവിത വീഥികളിൽ ഈ സത്യനിലാവല നമ്മളെ കാക്കും ഇളകാതമരും വിശ്വാസത്തിൻ ഒളിമന്ദിരമായ് മാറ്റുക ഹൃദയം മാറ്റുക ഹൃദയം (ഈദ്...) അന്തിമ വിജയം നമ്മൾക്കു മാത്രം ശാന്തിയും മോദവും നമ്മൾക്കു സ്വന്തം ഈദിൻ സ്വർഗ്ഗീയ ശുഭകാമനകൾ ഇനിയും വാരിച്ചൂടുക നമ്മൾ ചൂടുക നമ്മൾ (ഈദ്..) .
Song video
Song details
വർഷം: 1981
സംഗീതം: ശ്യാം
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വരികൾ: സൂസി, അൽബി നടരാജ്
Album: ആക്രമണം
- Singer: കെ ജെ യേശുദാസ്
- Film / album: ആക്രമണം
- Composer: ശ്യാം
- Lyricist: ശ്രീകുമാരൻ തമ്പി