Malayalam lyrics
കര്‍ണ്ണാമൃതം കണ്ണനു കര്‍ണ്ണാമൃതം യുഗങ്ങളായ് രാഗരാഗിണികള്‍ കണ്ണീരുണങ്ങാതെ നെഞ്ചിലെ വിങ്ങലിന്‍ പൂമഴ പെയ്യും കര്‍ണ്ണാമൃതം കണ്ണനു കര്‍ണ്ണാമൃതം (കര്‍ണ്ണാമൃതം) രാസക്രീഡാപദവിന്യാസം രാധികാഹൃദയ മണിവീണയില്‍ ധനിനിസ സഗഗമ മധധസ സനി സനിധമ നിധമധ ധമഗസ ഗാമധ രാസക്രീഡാ പദവിന്യാസം രാധികാ ഹൃദയമണിവീണയില്‍ ഭാവമായ്.... രാഗമായ്.... താളമായ്.... ഭാവമായ് രാഗമായ് താളമായ് താങ്കിടത്തെയ്യത്തോം അനുരാഗരഞ്ജകം താപഭഞ്ജകം രാമണീയകം... (കര്‍ണ്ണാമൃതം) പ്രേമലീനം കരുണാകാന്തം വേദനീരധിയില്‍ കുളിരോളങ്ങള്‍ നിസ ധനിസ മധനിസ ഗമധനിസ ഗമധനിസ നിസഗഗസനി ധനിസസനിധ മധനിനിധമ മ ഗമധ മധനി ധനിസ പ്രേമലീനം കരുണാകാന്തം വേദനീരധിയില്‍ കുളിരോളങ്ങള്‍ ഗീതമായ്.... നൃത്തമായ്.... വാദ്യമായ്... ഗീതമായ് നൃത്തമായ് വാദ്യമായ് താങ്കിടത്തെയ്യത്തോം മഹിമാനകീര്‍ത്തനം ശോകമോചനം ലോകമോഹനം... (കര്‍ണ്ണാമൃതം)
Song video
Song details
വർഷം: 1982
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: കാവാലം നാരായണപ്പണിക്കർ
ഗായകർ: എസ് ജാനകി
രാഗം: ഹിന്ദോളം
ഹിന്ദുസ്ഥാനി രാഗം: മാൽ കൗൺസ്
വിശദവിവരങ്ങൾ: നിത്യാനന്ദ
Album: മർമ്മരം
- Singer: എസ് ജാനകി
- Film / album: മർമ്മരം
- Composer: എം എസ് വിശ്വനാഥൻ
- Lyricist: കാവാലം നാരായണപ്പണിക്കർ