Malayalam lyrics
മദനന്റെ തൂണീരം നിറയുന്ന നാളില്‍ മലരായ മലരെല്ലാം വിരിയുന്ന നാളില്‍ അരി മുല്ല പൂ ചൂടി നാണത്തില്‍ മുങ്ങി അഴകിന്റെ അഴകെല്ലാം ചേരുന്ന നാള് ( മദനന്റെ...) വളയിട്ട കൈ തമ്മില്‍ താളം പകര്‍ത്തി മഷിയിട്ട മിഴി തമ്മില്‍ നാളം കൊളുത്തി (2) അരയന്നം പകരുന്ന പാദങ്ങളണിയും ആ ...(2) മണിനൂപുരങ്ങളില്‍ ചിരികള്‍ മുഴങ്ങീ ഒരു ലാസ്യ നൃത്തത്തിന്‍ മുദ്ര യുണര്‍ത്തി പദമൊന്നു പാടടീ ആടടീ പെണ്ണേ (2) നിറയുന്ന യൌവനം ഇവിടെ തുളുമ്പി(2) നിറമഴവില്ലുകള്‍ തീര്‍ക്കടീ പെണ്ണെ... (മദനന്റെ...)
Song video
Song details
വർഷം: 1982
സംഗീതം: എ ടി ഉമ്മർ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: എസ് ജാനകി, കോറസ്
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: ബീഡിക്കുഞ്ഞമ്മ
- Singer: എസ് ജാനകി
- Singer: കോറസ്
- Film / album: ബീഡിക്കുഞ്ഞമ്മ
- Composer: എ ടി ഉമ്മർ
- Lyricist: പൂവച്ചൽ ഖാദർ