Malayalam lyrics
കരഞ്ഞു കൊണ്ടേ ജനിക്കുന്നു - നാം കരയിച്ചു കൊണ്ടേ മരിക്കുന്നു വിടർന്നാൽ കൊഴിയാത്ത വസന്തമുണ്ടോ - മണ്ണിൽ നിറഞ്ഞാൽ ഒഴിയാത്ത ചഷകമുണ്ടോ (കരഞ്ഞു) ദേഹികൾ അണിയും ദേഹങ്ങൾ എരിയും ആ ഭസ്മം ഗംഗയിൽ അലിയും എന്തെന്തു മോഹ ചിതാഭസ്മ ധൂളികൾ ഇന്നോളം ഗംഗയിൽ ഒഴുകി ആർക്കു സ്വന്തം ആർക്കു സ്വന്തം ആ ഗംഗാ ജലം അനുജത്തീ ആശ്വസിക്കൂ.... (കരഞ്ഞു കൊണ്ടേ) മുകരുന്ന മലരിൻ സൗരഭ്യം അകലും ആ ഗന്ധം ഓർമ്മയായ്ത്തീരും.... എത്ര പേർ തൻ ചുടു നിശ്വാസക്കാറ്റുകൾ ഇന്നോളം ആ വാനിൽ നിറഞ്ഞു... ആർക്കു സ്വന്തം ആർക്കു സ്വന്തം ആ അനന്ത നീലം അനുജത്തീ ആശ്വസിക്കൂ.... (കരഞ്ഞു കൊണ്ടേ)
Song video
Song details
വർഷം: 1977
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: കമൽ ഹാസൻ, ശ്രീദേവി
വിശദവിവരങ്ങൾ: pjoseph3
വിഡിയോ: ഗാനസ്നേഹി
Album: ആദ്യപാഠം
- Singer: കെ ജെ യേശുദാസ്
- Film / album: ആദ്യപാഠം
- Composer: എ ടി ഉമ്മർ
- Lyricist: ശ്രീകുമാരൻ തമ്പി
- Actor: കമൽ ഹാസൻ
- Actor: ശ്രീദേവി