Malayalam lyrics
കന്യകമാതാവേ.. നീയല്ലാതേഴതന്‍ കണ്ണീര്‍ തുടയ്ക്കുവതാരോ കന്യകമാതാവേ നീയല്ലാതേഴതന്‍ കണ്ണീര്‍ തുടക്കുവതാരോ സ്വര്‍ഗ്ഗജനനിയാം അമ്മയല്ലാതെന്റെ ദുഃഖങ്ങള്‍ തീര്‍ക്കുവതാരോ.. പാപത്തിന്‍ ഭീകര സര്‍പ്പങ്ങള്‍ മേല്‍ക്കുമേല്‍ പാദത്തില്‍ ചുറ്റുന്നു വീണ്ടും ജ്യോതിസ്വരൂപിണി നിന്‍ തുണയല്ലാതെ- യേതുണ്ടു മോചനമാര്‍ഗ്ഗം കന്യകമാതാവേ... പെണ്ണായി കാട്ടിലെ പേടമാനായിട്ടു ജന്മമെടുത്തോരീയെന്നെ മണ്ണിനെ വിണ്ണാക്കി മാറ്റുന്ന നിന്നുടെ മാറിലണച്ചാലും അമ്മേ. കന്യകമാതാവേ....
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: ബി വസന്ത
വരികൾ: Laly George, സൂസി, വേണു
Album: മാടത്തരുവി
- Singer: ബി വസന്ത
- Film / album: മാടത്തരുവി
- Composer: ബി എ ചിദംബരനാഥ്
- Lyricist: പി ഭാസ്കരൻ