Malayalam lyrics
കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാലചന്ദ്രികേ കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാലചന്ദ്രികേ കണ്ണെഴുത്തിനു ചെപ്പു നീട്ടി വിണ്ണിലുള്ള താരകള്‍ കണ്ണെഴുത്തിനു ചെപ്പു നീട്ടി വിണ്ണിലുള്ള താരകള്‍ അല്ലിയാമ്പല്‍ മാല കോര്‍ത്തു നിന്റെ മുടിയില്‍ ചൂടുവാന്‍ പോരുമോ പോരുമോ പരിമളത്തിനു തൈലം ചാര്‍ത്തി പാലപ്പൂവില്‍ യാമിനീ പരിമളത്തിനു തൈലം ചാര്‍ത്തി പാലപ്പൂവില്‍ യാമിനീ പാട്ടുപാടാന്‍ തന്ത്രി മീട്ടി കൂട്ടിനുള്ളില്‍ രാക്കിളി പാട്ടുപാടാന്‍ തന്ത്രി മീട്ടി കൂട്ടിനുള്ളില്‍ രാക്കിളി ചുണ്ടിലൂറും മൌനഗീതം മന്ദമൊന്നിനി മൂളുമോ പാടുമോ പാടുമോ (കുളികഴിഞ്ഞു)
Song details
വർഷം: 1967
സംഗീതം: പ്രതാപ് സിംഗ് (പ്രദീപ് സിംഗ്)
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
വിശദവിവരങ്ങൾ: Musician name is Prathap Singh even though LPs and Paattupusthakam says it is Pradeep Singh according to Rajagopal
Album: മുൾക്കിരീടം
- Singer: എസ് ജാനകി
- Film / album: മുൾക്കിരീടം
- Composer: പ്രതാപ് സിംഗ് (പ്രദീപ് സിംഗ്)
- Lyricist: പി ഭാസ്കരൻ