Malayalam lyrics
കണ്ണുനീര്‍ കടലിത് കടഞ്ഞെടുത്താല്‍ കാളകൂടമോ കനിയമൃതോ? കാറ്റടിച്ചു കാറു പെയ്തു ആറ്റക്കിളിയുടെ ഇണയെവിടെ? സ്നേഹ തപസ്വിനി നീ എന്തു ചെയ്യും തേങ്ങിക്കരയുകയല്ലാതെ? കരിന്തിരി കത്തുമീ മണ്‍വിളക്കെന്തിനു കാരാഗ്രഹത്തിലെറിഞ്ഞു? എടുത്തു വളര്‍ത്തിയ കൈയിലെങ്ങിനെ ഇരുമ്പു ചങ്ങലയിട്ടു നീ കാലം കണ്ണീര്‍പ്പുഴയിലൊഴുക്കിയ കടലാസ്സു തോണികള്‍ നമ്മള്‍ അക്കരയിക്കരെ ആരെയോ തേടി അകലുകയല്ലോ മോഹങ്ങള്‍ കണ്ണുനീര്‍ കടലിത് കടഞ്ഞെടുത്താല്‍ കാളകൂടമോ കനിയമൃതോ?
Song video
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: ദുഃഖഗാനങ്ങൾ
അഭിനേതാക്കൾ: ഹരി, അംബിക സുകുമാരൻ, സത്യൻ
വരികൾ: ശ്രീദേവി, സൂസി
Album: കടത്തുകാരൻ
- Singer: കെ ജെ യേശുദാസ്
- Film / album: കടത്തുകാരൻ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ
- Actor: ഹരി
- Actor: അംബിക സുകുമാരൻ
- Actor: സത്യൻ