Malayalam lyrics
കന്നിയിളം മുത്തല്ലേ? കടിഞ്ഞൂല്‍ മുത്തല്ലേ? ചിരിയ്ക്കൂ ഒന്നു ചിരിയ്കൂ എന്റെ ചിത്തിരമുത്തല്ലേ? കന്നിയിളം മുത്തല്ലേ? കടിഞ്ഞൂല്‍ മുത്തല്ലേ? ചിരിയ്ക്കൂ ഒന്നു ചിരിയ്കൂ എന്റെ ചിത്തിരമുത്തല്ലേ? വിരിഞ്ഞ കല്‍പ്പക തിരുമലരല്ലേ വിണ്ണിന്‍ കുളിരല്ലേ? വര്‍ണ്ണമേഘം മാറിലുറക്കും ഇന്ദുകലയല്ലേ നീ ഇന്ദുകലയല്ലേ? (കന്നിയിളം...) വിടര്‍ന്നചുണ്ടിലെ കനിയമൃതുണ്ണാന്‍ വന്നൂ കൊതിയോടേ കണ്ണുനീരിന്‍ കാളിന്ദി നീന്തി വന്നുനിന്നരികില്‍ ഞാന്‍ വന്നു നിന്നരികില്‍... (കന്നിയിളം....)
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വരികൾ: ശ്രീദേവി
Album: കാവാലം ചുണ്ടൻ
- Singer: പി സുശീല
- Film / album: കാവാലം ചുണ്ടൻ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ