Malayalam lyrics
കണ്ണാടിക്കൂട്ടിലെ കണ്ണുനീര്‍ക്കൂട്ടിലെ സ്വര്‍ണ്ണമത്സ്യങ്ങളേ സ്വർണ്ണമത്സ്യങ്ങളേ നൊമ്പരങ്ങള്‍ ഖല്‍ബിലൊതുക്കും നിങ്ങളും ഞാനുമൊരുപോലെ കരയുവാന്‍ പോലും ഭാഗ്യം കിട്ടാത്ത തടവുകാരികളേ ഏഴാം ബഹറിലെ ഏതോ കിനാവിന്റെ തോഴികളായിരുന്നു നമ്മള്‍ തോഴികളായിരുന്നു ഇനിയും ജന്മങ്ങളുണ്ടെങ്കില്‍ ബദരീങ്ങള്‍ ഇവിടെയ്ക്കയക്കരുതേ കണ്ണീര്‍ക്കടലിലെ കളിമണ്‍ ദ്വീപിലെ പെണ്ണായ് ജനിക്കരുതേ ഇങ്ങനെ പെണ്ണായ് ജനിക്കരുതേ
Song video
Song details
വർഷം: 1966
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വിശദവിവരങ്ങൾ: Harry S. Anchan
Album: കൂട്ടുകാർ
- Singer: പി സുശീല
- Film / album: കൂട്ടുകാർ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ