Malayalam lyrics
മുടിനിറയെ പൂക്കളുമായ് കടമിഴിയില്‍ കവിതയുമായ് മധുമതി നിന്നെ കാണുമ്പോളൊരു മധുരവികാരം - മനസ്സില്‍ മധുരവികാരം (മുടിനിറയെ) ആ വികാരസരസ്സില്‍ ഞാനൊരു പൂവിതളായ് വിരിയുമ്പോള്‍ കണ്ണിലെ കവിതയ്ക്കു പറന്നുയരാനൊരു കനകച്ചിറകു തരാമോ (മുടിനിറയെ) വെള്ളക്കസവുടയാടയുടുത്തൊരു വയനാടന്‍ കിളിപോലെ പറന്നകന്നു പോയാലോ നീ പവിഴപൂങ്കാവില്‍ - മറ്റൊരു പവിഴപൂങ്കാവില്‍ (മുടിനിറയെ) ചങ്ങമ്പുഴയുടെ രമണലിലെ ചന്ദ്രികയല്ല ഞാന്‍ കാമുകഹൃദയങ്ങളമ്മാനമാടും ദേവദാസിയല്ല ഞാന്‍ (മുടിനിറയെ)
Song details
വർഷം: 1966
സംഗീതം: എൽ പി ആർ വർമ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ജയചന്ദ്രൻ, എസ് ജാനകി
വരികൾ: പാർവതി വേണുഗോപാൽ, ശ്രീദേവി
Album: മേയർ നായർ
- Singer: പി ജയചന്ദ്രൻ
- Singer: എസ് ജാനകി
- Film / album: മേയർ നായർ
- Composer: എൽ പി ആർ വർമ
- Lyricist: വയലാർ രാമവർമ്മ