Malayalam lyrics
oo.... ahahaa...... ഓ...അഹാഹാ..... ഇന്ദ്രജാലക്കാരാ.. ഇന്ദ്രജാലക്കാരാ.. മന്ത്രച്ചെപ്പിലെ മായാമോതിരമൊന്നു കണ്ടോട്ടേ? ഞാനൊന്നു കണ്ടോട്ടേ? ഇന്നലെരാത്രിയില്‍ ഞാനുറങ്ങിയ ചന്ദനക്കട്ടിലിന്നരികില്‍(ഇന്നലെ) സ്വര്‍ണ്ണക്കിളിയായ് വന്നൂ നീയൊരു സിന്ദൂര പുഷ്പം തന്നൂ വാടിപ്പോയ്... പൂവതു വാടിപ്പോയ്.. (ഇന്ദ്രജാലക്കാരാ...) എന്റെദിവാസ്വപ്നങ്ങളില്‍ വിരിയുമൊ- രിന്ദ്രധനുസ്സിന്‍ ചിറകില്‍ സ്വര്‍ണ്ണത്തംബുരു മീട്ടി നീയൊരു ശൃംഗാര ഗീതം പാടീ മറന്നുപോയ് ഞാനതു മറന്നു പോയി (ഇന്ദ്രജാലക്കാരാ...) ഉറങ്ങാന്‍ വൈകിയ രാത്രിയിലിന്നെന്റെ ഉദ്യാനപുഷ്പമിറുക്കുമ്പോള്‍(ഉറങ്ങാന്‍..) മനസ്സിന്നുള്ളില്‍ കൊണ്ടുനടക്കാന്‍ മറ്റൊരു സമ്മാനം തരുമോ? അനുരാഗം അതിന്റെ പേരനുരാഗം (ഇന്ദ്രജാലക്കാരാ...)
Song details
വർഷം: 1966
സംഗീതം: എൽ പി ആർ വർമ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എൽ ആർ ഈശ്വരി
വരികൾ: ശ്രീദേവി
Album: മേയർ നായർ
- Singer: എൽ ആർ ഈശ്വരി
- Film / album: മേയർ നായർ
- Composer: എൽ പി ആർ വർമ
- Lyricist: വയലാർ രാമവർമ്മ