Malayalam lyrics
കണ്ണാ താമരക്കണ്ണാ എന്നോമൽ കണ്മണിക്കുഞ്ഞേ വാ വാ വാ കാണുവോർക്കണ്ണിനു തേനമൃതൂട്ടുമെൻ കാറൊളിവർണ്ണാ വാ വാ വാ.. ഉണ്ണിക്കതിരവന്‍ പോലെ.. നീവന്നു വിണ്ണിന്‍ പ്രകാശം ചൊരിഞ്ഞു പുണ്യമിയന്നോരീപ്പൂമെയ്യിലൂടെയീ മണ്ണിന്റെ ഭാഗ്യം തെളിഞ്ഞു കണ്ണാ താമരക്കണ്ണാ.... അന്‍പോടു നിന്നെപ്പുണരാനും ഒരു ചുംബനപ്പൂന്തേന്‍ പകരാനും അമ്മമാര്‍ വന്നു നിറഞ്ഞെന്റെ വീടൊരു പൊന്മണിക്കോവിലായ് മാറിയല്ലോ കണ്ണാ താമരക്കണ്ണാ....
Song video
Song details
വർഷം: 1961
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: എ പി കോമള
രാഗം: ആനന്ദഭൈരവി
വർഗ്ഗീകരണം: കുട്ടികളുടെ
വിശദവിവരങ്ങൾ: കൃഷ്ണചന്ദ്ര
വിഡിയോ: കല്യാണി
Album: ഭക്തകുചേല
- Singer: എ പി കോമള
- Film / album: ഭക്തകുചേല
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ