Malayalam lyrics
കനവുകളിൽ പുതുമഴയായ് പെയ്തു... നിനവുകളിൽ പൂങ്കനികൾ നെയ്തു... ഈ ജന്മസാഗരം അണയാതെ നോക്കിടാം... നീ എന്റെ തണലായ്...എന്നിലെ നിഴലായ്... ഈ സ്നേഹനൊമ്പരം...പിരിയാതെ കാത്തിടാം നിൻ കൊഞ്ചലായിരം...കൊതിയോടെ ചേർത്തിടാം... പുണ്യമേ നീയെന്നും...ഉള്ളിലെ ചിറകിലേറി വാ... ഈ സ്നേഹനൊമ്പരം...പിരിയാതെ കാത്തിടാം... മൊഴിയിൽ പടരും ചിരിയിൽ അറിയാതലിയും പരിഭവമലരേ... നിഴലായ്..കണിമലരിതളായ് ഒഴുകും തിരയായ് അലതൻ നിറമായ് പതിവായ് ഞാൻ പാടും പാട്ടുകളുടെ ഈണത്തിൽ കുയിലായ് നീ മൂളും എതിർപാട്ടിൻ താളത്തിൽ പതിവായ് ഞാൻ പാടും പാട്ടുകളുടെ ഈണത്തിൽ കുയിലായ് നീ മൂളും എതിർപാട്ടിൻ താളത്തിൽ ഒരുനേരമെങ്കിലും കൊതിയോടെ കണ്ടിടാൻ... കനവുകളിൽ പുതുമഴയായ് പെയ്തു... നിനവുകളിൽ പൂങ്കനികൾ നെയ്തു.... ഈ ജന്മസാഗരം അണയാതെ നോക്കിടാം... നീ എന്റെ തണലായ്...എന്നിലെ നിഴലായ്... ഈ സ്നേഹനൊമ്പരം...പിരിയാതെ കാത്തിടാം...
Song video
Song details
വർഷം: 2013
സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ
ഗാനരചന: മമത സീമന്ത്
ഗായകർ: നജീം അർഷാദ്
അഭിനേതാക്കൾ: മാസ്റ്റർ സനൂപ്, ജയസൂര്യ, ജോയ് മാത്യു
വരികൾ: കല്യാണി
Album: ഫിലിപ്സ് ആന്റ് ദി മങ്കി പെൻ
- Singer: നജീം അർഷാദ്
- Film / album: ഫിലിപ്സ് ആന്റ് ദി മങ്കി പെൻ
- Composer: രാഹുൽ സുബ്രഹ്മണ്യൻ
- Lyricist: മമത സീമന്ത്