Malayalam lyrics
കല്യാണസൌഗന്ധികപ്പൂങ്കാവനത്തിലൊരു കസ്തൂരിമാനിനെക്കണ്ടൂ കഞ്ജബാണന്റെ കളിത്തോഴിയാമൊരു കസ്തൂരിമാനിനെക്കണ്ടൂ താഴ്വരക്കാട്ടില്നിന്നതിനെപ്പിടിയ്ക്കുവാന് താമരനൂല് വല കൊരുത്തുവച്ചൂ ദാഹിച്ചുമോഹിച്ചു കൂടെവളര്ത്തുവാന് സ്നേഹം കൊണ്ടൊരു കുടില്‍ തീര്‍ത്തു മാനസക്കുമ്പിളില്‍ അതിനു കുടിയ്ക്കുവാന്‍ മാതളത്തേന്പഴം പിഴിഞ്ഞുവച്ചു സ്വര്‍ഗ്ഗവും ഭൂമിയും കണ്ടുനടക്കുവാന്‍ സ്വപ്നം കൊണ്ടൊരു രഥം തീര്‍ത്തു ആശിച്ചതൊക്കെയും അതിനു കൊടുക്കുവാന്‍ ആയിരം കൂട്ടങ്ങള്‍ ഒരുക്കിവച്ചൂ ഞാനാണാപുള്ളിമാന് എന്നാത്മനാഥന് പ്രാണന്റെ പ്രാണനാം പ്രിയതമഞാന്
Song video
Song details
വർഷം: 1970
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വർഗ്ഗീകരണം: റൊമാന്റിക് മെലഡി
അഭിനേതാക്കൾ: കെ പി ഉമ്മർ, ഷീല
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: ഗാനസ്നേഹി
Album: വാഴ്വേ മായം
- Singer: പി സുശീല
- Film / album: വാഴ്വേ മായം
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: കെ പി ഉമ്മർ
- Actor: ഷീല