Malayalam lyrics
കലിയുഗ പടഹങ്ങൾ വാനിലുയർന്നു കദനത്തിൻ കനലാകെ ഭൂവിൽ നിറഞ്ഞു അന്ത്യവിധി ചൊല്ലുന്ന നാളിങ്ങടുത്തു അടിമുടി അനർത്ഥങ്ങൾ ചുറ്റും നിറഞ്ഞു. (കലിയുഗ ....) ധനമെന്ന മന്ത്രം ഉരുവിട്ടു കൊണ്ടേ സുഖമെന്ന സ്വർഗ്ഗത്തെ തേടി നടന്നു പറക്കുവാൻ ചിറകില്ലാ ലക്ഷ്യമാകാശം തലയില്ല ഉടൽ മാത്രം മർത്യൻ വെറും കബന്ധം (കലിയുഗ ....) കരളിൻ്റെ സ്വപ്നം കതിരിട്ടു നിന്നെ മദമെന്നൊരശ്വത്തിലേറിപ്പുളച്ചേ വിലക്കിടും കനിയല്ലാ മോക്ഷമായ് കാമം സ്ത്രീയെന്നും ഇണ മാത്രം തന്ത്രം സർവ്വം സ്വതന്ത്രം (കലിയുഗ ....)
Song video
Song details
വർഷം: 2025
സംഗീതം: എൻ ഉണ്ണികൃഷ്ണൻ
ഗാനരചന: രവീന്ദ്രൻ മലയങ്കാവ്
ഗായകർ: എൻ ഉണ്ണികൃഷ്ണൻ
വിശദവിവരങ്ങൾ: എൻ ഉണ്ണികൃഷ്ണൻ
Album: ഭൂമിയുടെ ഉപ്പ്
- Singer: എൻ ഉണ്ണികൃഷ്ണൻ
- Film / album: ഭൂമിയുടെ ഉപ്പ്
- Composer: എൻ ഉണ്ണികൃഷ്ണൻ
- Lyricist: രവീന്ദ്രൻ മലയങ്കാവ്