Malayalam lyrics

അമ്മ കന്യാമണി തൻ്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെ പറവാനോ വാക്കു പോരാ മാനുഷർക്ക്
ഉൾക്കനെ ചിന്തിച്ചു കൊൾവാൻ ബുദ്ധിയും പോരാ
എൻമനോവാക്കിൻ വരമ്പോൽ പറഞ്ഞാലൊക്കയുമില്ല
അമ്മകന്നി തുണയെങ്കിൽ പറയാമല്പം
സർവ്വ മാനുഷർക്കു വന്ന സർവ്വ ദോഷത്തരത്തിനായ്
സർവ്വനാഥൻ മിശിഹായും മരിച്ച ശേഷം
സർവ്വ നന്മക്കടലോൻ്റെ സർവ്വ പങ്കപ്പാട്ടു കണ്ടു
സർവ്വദുഃഖം നിറഞ്ഞമ്മ പുത്രനെ നോക്കി
കുന്തമമ്പു വെടി ചങ്കിൽ കൊണ്ട പോലെ മനം തേങ്ങി
എൻ തിരുക്കാൽ കരങ്ങളും തളർന്നു പാരം
ചിന്ത വെന്തു കണ്ണിൽ നിന്നു ചിന്തി വീഴുംകണ്ണുനീരാൽ
എന്തു ചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ
എന്മകനേ നിർമ്മലനേ നന്മയെങ്ങും നിറഞ്ഞോനേ
ജന്മദോഷത്തിൻ്റെ ഭാരം ഒഴിച്ചോ പുത്രാ
ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെകാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ
എത്ര നാളായ് നീയവനെ വളർത്തു പാലിച്ച നീചൻ
ശത്രുകയ്യിൽ വച്ചു നിന്നെ കൊടുത്തോ പുത്രാ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: എൻ ഉണ്ണികൃഷ്ണൻ

ഗാനരചന: പരമ്പരാഗതം (അർണോസ് പാതിരി)

ഗായകർ: എൻ ഉണ്ണികൃഷ്ണൻ, പ്രതിഭ നമ്പീശൻ

വിശദവിവരങ്ങൾ: എൻ ഉണ്ണികൃഷ്ണൻ

Album: ഭൂമിയുടെ ഉപ്പ്