Malayalam lyrics
കളിയോടം കളിയോടം കുഞ്ഞോളങ്ങളിലൂഞ്ഞാലാടും ഓടം കളിയോടം ഈറക്കാട്ടില്‍ ഒളിച്ചിരുന്നു ഈണം മൂളും കാറ്റേ മെല്ലെ മെല്ലെ കളിയോടം തള്ളിത്തരാമോ ഓടിവരൂ കൂടെവരൂ കുളിര്‍ കാറ്റേ ഏലക്കാട്ടിന്‍ കുളിര്‍മണവും ഏറ്റിവരും കാറ്റേ കാറ്റും കോളും കണ്ടാലേ മദയാനകളിക്കില്ലേ? കൂടെവരൂ കൂടെവരൂ കുളിര്‍കാറ്റേ മാവിന്‍ തോപ്പില്‍ ഒളിച്ചിരുന്നു മാങ്കനിവീഴ്ത്തും കാറ്റേ ഓടിവന്നു പമ്പരമാടി ഓടമുലയ്ക്കല്ലേ കളിയോടമുലയ്ക്കല്ലേ ഓടക്കുഴലൂതിവരൂ കുളിര്‍കാറ്റേ
Song video
Song details
വർഷം: 1965
സംഗീതം: ജി ദേവരാജൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്, പി ലീല, എസ് ജാനകി
വരികൾ: ശ്രീദേവി
Album: കളിയോടം
- Singer: കെ ജെ യേശുദാസ്
- Singer: പി ലീല
- Singer: എസ് ജാനകി
- Film / album: കളിയോടം
- Composer: ജി ദേവരാജൻ
- Lyricist: ഓ എൻ വി കുറുപ്പ്