Malayalam lyrics
കക്കാന്‍ പഠിക്കുമ്പോള്‍ നിക്കാന്‍ പഠിക്കണം ഹോ ... കക്കാന്‍ പഠിക്കുമ്പോള്‍ - നമ്മള്‍ നിക്കാന്‍ പഠിക്കണം പഴഞ്ചൊല്ലില്‍ പതിരില്ല പതിരുണ്ടേല്‍ എതിരില്ല നമുക്കും ജീവിക്കണം - ഭൂമിയില്‍ നമുക്കും ജീവിക്കണം കക്കാന്‍ പഠിക്കുമ്പോള്‍ - നമ്മള്‍ നിക്കാന്‍ പഠിക്കണം കക്കാന്‍ പഠിക്കുമ്പോള്‍ - നമ്മള്‍ നിക്കാന്‍ പഠിക്കണം നാടകമേ ഉലകം - നാളെ നടപ്പതേയാരരിവാര്‍ - തോഴാ നാടകമേ ഉലകം... നിനൈപ്പതേ നടന്തു വിട്ടാല്‍ ഭാവിയെത്ര ശോഭനം നിനൈപ്പതേ നടന്തു വിട്ടാല്‍ ഭാവിയെത്ര ശോഭനം ആനാല്‍ നടപ്പതേ നിനൈത്തു വിട്ടാല്‍ ഫലമെത്ര ഭീകരം ആനാല്‍ നടപ്പതേ നിനൈത്തു വിട്ടാല്‍ ഫലമെത്ര ഭീകരം ... നാടകമേ ഉലകം ... പഴഞ്ചൊല്ലില്‍ പതിരില്ല പതിരുണ്ടേല്‍ എതിരില്ല നമുക്കും ജീവിക്കണം - ഭൂമിയില്‍ നമുക്കും ജീവിക്കണം കക്കാന്‍ പഠിക്കുമ്പോള്‍ - നമ്മള്‍ നിക്കാന്‍ പഠിക്കണം കക്കാന്‍ പഠിക്കുമ്പോള്‍ - നമ്മള്‍ നിക്കാന്‍ പഠിക്കണം ... കായംകുളം കൊച്ചുണ്ണി തന്‍ തത്ത്വശാസ്ത്രമേ വിജയിച്ചാലും ... വിജയിച്ചാലും ... കായംകുളം കൊച്ചുണ്ണി തന്‍ തത്ത്വശാസ്ത്രമേ വിജയിച്ചാലും ... തത്ത്വശാസ്ത്രമേ വിജയിച്ചാലും ... ഇല്ലാത്തോന്റെ കയ്യില്‍ നിന്നും ഉള്ളതും അന്യായമായി ഉള്ളവന്മാര്‍ കറന്നെടുക്കും കാലം കലികാലം - ഈ കാലം കലികാലം അപ്പോഴുള്ളവന്റെ കയ്യില്‍ നിന്നും വിശപ്പടക്കാന്‍ മാത്രം സ്വല്‍പ്പം പകര്‍ന്നെടുത്താല്‍ കവര്‍ച്ചയാമോ ചൊല്ല് ചങ്ങാതീ - സ്വല്‍പ്പം പകര്‍ന്നെടുത്താല്‍ കവര്‍ച്ചയാമോ ചൊല്ല് ചങ്ങാതീ ... താന്‍ കുഴിക്കണ കുഴിയില്‍ വീഴാന്‍ കാത്തിരിക്കണ ഭൂതത്താന്മാര്‍ താമസിക്കണ മട്ടുപ്പാവിലെ ഇത്തിക്കണ്ണികളല്ല - നമ്മള്‍ ഇത്തിക്കണ്ണികളല്ലല്ലോ ... പഠിച്ചിട്ടും ജയിച്ചിട്ടും ഫലമില്ലാതലയുന്ന (പഠിച്ചിട്ടും ) യുവതലമുറയുടെ കണ്ണീര്‍ത്തുള്ളികള്‍ പൊള്ളും കണ്ണീര്‍ത്തുള്ളികള്‍ ഈ വര്‍ഷം യുവ വര്‍ഷം ഈ വര്‍ഷം യുവജന വര്‍ഷം ഈ വര്‍ഷം യുവ വര്‍ഷം ഈ വര്‍ഷം യുവജന വര്‍ഷം .....
Song video
Song details
വർഷം: 1985
സംഗീതം: ജെറി അമൽദേവ്
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കമുകറ പുരുഷോത്തമൻ, കെ ജെ യേശുദാസ്
അഭിനേതാക്കൾ: മമ്മൂട്ടി, നെടുമുടി വേണു
വരികൾ: സൂസി
Album: പുലിവരുന്നേ പുലി
- Singer: കമുകറ പുരുഷോത്തമൻ
- Singer: കെ ജെ യേശുദാസ്
- Film / album: പുലിവരുന്നേ പുലി
- Composer: ജെറി അമൽദേവ്
- Lyricist: ബിച്ചു തിരുമല