Malayalam lyrics
കടലൊരു സുന്ദരിപ്പെണ്ണ് കല്യാണം കഴിയാത്ത കാമുകരില്ലാത്ത കടലൊരു സുന്ദരിപ്പെണ്ണ് (കടലൊരു) കൈമണിച്ചെപ്പില്‍ രത്നങ്ങള്‍ കരളില്‍ നിറയെ സ്വപ്നങ്ങള്‍ പാടിയുറക്കാന്‍ വാനമ്പാടികള്‍ പരിചരിക്കാന്‍ സഖികള്‍ - അവളെ പരിചരിക്കാന്‍ സഖികള്‍ (കടലൊരു) അച്ഛന്റെ മുത്തണിക്കൊട്ടാരത്തില്‍ ആയിരംകാല്‍ മണ്ഡപത്തില്‍ യക്ഷിക്കഥയിലെ നായികമാതിരി നൃത്തം വെക്കണ പെണ്ണ് - നീ നൃത്തം വെക്കണ പെണ്ണ് (കടലൊരു) പകലും രാവുമുറക്കമിളച്ചവള്‍ പാടുവതേതൊരു ഗാനം - അവള്‍ പാടുവതേതൊരു ഗാനം പ്രേമിക്കാനൊരു ദേവനെ തേടുന്ന കാമുകിമാരുടെ ഗാനം - വിശ്വ- കാമുകിമാരുടെ ഗാനം (കടലൊരു)
Song video
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എൽ ആർ ഈശ്വരി, ബി വസന്ത
വരികൾ: പാർവതി വേണുഗോപാൽ, സൂസി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: കാണാത്ത വേഷങ്ങൾ
- Singer: എൽ ആർ ഈശ്വരി
- Singer: ബി വസന്ത
- Film / album: കാണാത്ത വേഷങ്ങൾ
- Composer: ബി എ ചിദംബരനാഥ്
- Lyricist: വയലാർ രാമവർമ്മ