Malayalam lyrics
കാട്ടുപൂക്കള്‍ ഞങ്ങള്‍ കാട്ടുപൂക്കള്‍ കാടറിയാതെ പിറന്ന കാട്ടുപൂക്കള്‍ ഞങ്ങള്‍ കാറ്ററിയാതെ വിടര്‍ന്ന കാട്ടുപൂക്കള്‍ കണികാണാനരുതാത്ത കാട്ടുപൂക്കള്‍ ആര്‍ക്കും അണിയുവാന്‍ കൊള്ളാത്ത കാട്ടുപൂക്കള്‍ പൂജയ്ക്കെടുക്കാത്ത കാട്ടുപൂക്കള്‍ കൊച്ചു പൂമ്പാറ്റ പോലും മറന്നപൂക്കള്‍ ഇരുളിന്റെ തൊട്ടിലില്‍ വീണുറങ്ങി ഞങ്ങള്‍ ഒരുതുള്ളിവെട്ടം കിനാവുകണ്ടു ചാഞ്ചക്കം താളത്തില്‍ തൊട്ടിലാട്ടാന്‍ ഒരു ചന്ദനക്കാറ്റുമിങ്ങെത്തിയില്ല തുയിലുണര്‍ത്താതെയുണര്‍ന്നുഞങ്ങള്‍ ആരും തുടികൊട്ടിപ്പാടാതുണര്‍ന്നുഞങ്ങള്‍ തേനില്ല തെല്ലും മണവുമില്ല ഞങ്ങള്‍ തേടും വെളിച്ചം തെളിയുകില്ലേ?
Song video
Song details
വർഷം: 1965
സംഗീതം: ജി ദേവരാജൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: പി ലീല, കോറസ്
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: ഗാനസ്നേഹി
Album: കാട്ടുപൂക്കൾ
- Singer: പി ലീല
- Singer: കോറസ്
- Film / album: കാട്ടുപൂക്കൾ
- Composer: ജി ദേവരാജൻ
- Lyricist: ഓ എൻ വി കുറുപ്പ്