Malayalam lyrics

കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ
കാമദേവന്‍ കണ്മുനയാലെയ്തല്ലോ
കോവിലിന്നരികത്തെ ഏഴിലം പാലയാല്‍
കോമളയാമിനി താലം ചൂടി
കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ
കാമദേവന്‍ കണ്മുനയാലെയ്തല്ലോ
പിരിഞ്ഞിടുംനേരം തിരക്കില്‍ നിന്നെന്റെ
ചെവിയില്‍ നീ ചൊല്ലിയാ മധുരശൃംഗാരം
പ്രണയത്തിന്‍ മോഹന മണിനാദം പോലെ
കേള്‍ക്കുന്നു ഞാനിന്നു രാപ്പകല്‍
താനനന്നന നന്നാനാന താനനന്നനാന ....
ചന്ദനച്ചോലയില്‍ നീരാടും നേരം
എന്തിനുവന്നു സുന്ദരന്‍ കരയില്‍?
കുളിരണിയാറ്റില്‍ കുണുങ്ങിഞാന്‍ മുങ്ങി
കാണാത്ത ദൂരത്തു നീന്തി ഞാന്‍
കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ
കാമദേവന്‍ കണ്മുനയാലെയ്തല്ലോ
കോവിലിന്നരികത്തെ ഏഴിലം പാലയാല്‍
കോമളയാമിനി താലം ചൂടി
കാര്‍ത്തികവിളക്കുകണ്ടു പോരുമ്പോള്‍ എന്നെ
കാമദേവന്‍ കണ്മുനയാലെയ്തല്ലോ

Song video

Watch on YouTube

Song details

വർഷം: 1966

സംഗീതം: ബി എ ചിദംബരനാഥ്‌

ഗാനരചന: പി ഭാസ്കരൻ

ഗായകർ: ബി വസന്ത, കോറസ്

അഭിനേതാക്കൾ: സുകുമാരി

വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി

Album: കായംകുളം കൊച്ചുണ്ണി