Malayalam lyrics
കാമിനീ കാതരമിഴി കരിമ്പിന്റെ വില്ലില്‍ നിന്നും കാമദേവന്‍ തൊടുത്തുവിട്ട പുഷ്പബാണമോ നീ കാമബാണമോ നീ കാമബാണമോ? അധരത്തില്‍ മന്ദഹാസം നിറഞ്ഞുനില്‍ക്കുമ്പോള്‍ നിന്റെ കവിളിണയില്‍ പ്രേമഭാവം മിന്നിമായുമ്പോള്‍ ആയിരം മുല്ലപ്പൂക്കള്‍ വിടരുന്നൂ എന്റെ ചേതനയില്‍ മധുരവികാരം തുടികൊട്ടുന്നൂ ഊഹുഹു............. കാമിനീ.... കണ്ണിണയില്‍ സ്വപ്നവുമായോടിയെത്തുമ്പോള്‍ നിന്റെ പാദസരത്താളലയങ്ങള്‍ കാലിലെത്തുമ്പോള്‍ ആനന്ദം ഹൃദയത്തിങ്കല്‍ അലതല്ലുന്നു എന്റെ ആത്മാവില്‍ നിന്നനുരാഗം കുളിരുകോരുന്നൂ ഊഹുഹൂ...... കാമിനി.....
Song video
Song details
വർഷം: 1978
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: വേണുഗോപാല മേനോൻ (പി വേണു)
ഗായകർ: പി ജയചന്ദ്രൻ
വരികൾ: ശ്രീദേവി
Album: ആൾമാറാട്ടം
- Singer: പി ജയചന്ദ്രൻ
- Film / album: ആൾമാറാട്ടം
- Composer: എം കെ അർജ്ജുനൻ
- Lyricist: വേണുഗോപാല മേനോൻ (പി വേണു)