Malayalam lyrics
ഹേ... ഹാ... ആയീരേ ഹോളീ ആയീരേ രംഗോം കീ ബാരിശ് ലായീ രേ ജീവൻ മെ ഖുശിയാ ലായീ ഹോളീ ദിൽ സേ അബ് ദിൽകോ മിലാ ദേ ദുനിയാ രംഗീനു ബനാ ദേ സബ് മിൽകേ ഹോളീ ഖേലേംഗേ ഹോളീ ഹോളീ ആയീ ഹോളീ ആയീ കാക്കപ്പൂ കൈതപ്പൂ കന്നിപ്പൂ കരയാമ്പൂ കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ ഓ പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ കൊന്നപ്പൂ പൂക്കുന്ന നാട്ടിൽ പൊന്നാര്യൻ കൊയ്യുന്നോരെന്റെ നാട്ടിൽ വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ ഹരിനാമം ചൊല്ലുന്നോരമ്മയുണ്ടേ അമ്മയുണ്ടേ... (ആയീ രേ...) പാൽക്കാരിപുഴയുണ്ട് പാടമുണ്ടേ കർപ്പൂരതിരി കത്തും നാഗക്കാവും മാറാമഴക്കാറിൽ മുടിയേറും കാലമായ് മിന്നാതെളിമിന്നൽ വള ചാർത്തും കാലമായ് തങ്കത്താളും തകരയും കീറാമുറം നിറയ്ക്കുവാൻ കുഞ്ഞിക്കോതക്കുറുമ്പിയേ വാ (കൊന്നപ്പൂ...) മെഴുകോലും മെഴുക്കിന്റെ മുടിയൊലുമ്പി കരുമാടിക്കിടാത്തന്റെ കാക്കക്കുളിയും മാനം കുട മാറും മഴവില്ലിൻ ജാലവും ഞാറിൻ പിടി വാരും നാടൻ പെണ്ണിൻ നാണവും നാടൻ ചിന്തും നരിക്കളി കോലം തുള്ളും കണികാണാൻ പമ്മിപ്പാറും പനംതത്തേ വാ (കൊന്നപ്പൂ..)
Song video
Song details
വർഷം: 2000
സംഗീതം: രവീന്ദ്രൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: പി ജയചന്ദ്രൻ, മനോ
രാഗം: സിന്ധു ഭൈരവി
ഹിന്ദുസ്ഥാനി രാഗം: ഭൈരവി, സിന്ധു ഭൈരവി
അഭിനേതാക്കൾ: മമ്മൂട്ടി
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: ഗാനസ്നേഹി
Album: അരയന്നങ്ങളുടെ വീട്
- Singer: പി ജയചന്ദ്രൻ
- Singer: മനോ
- Film / album: അരയന്നങ്ങളുടെ വീട്
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി
- Actor: മമ്മൂട്ടി