Malayalam lyrics
poovaam kurunninnu naavoru paadaan vaayo പൂവാം കുരുന്നിന്നു നാവോറു പാടാന്‍ വായോ പുള്ളോര്‍ക്കുടവുമായ് വീണക്കിടാവും വായോ കണിവെള്ളരി പടര്‍പന്തലില്‍ കുരുവിപ്പെണ്ണിന്‍ കുടിവയ്പ്പല്ലോ ഇന്നാതിര ഞാറ്റുവേല പൂവാം കുരുന്നിന്നു നാവോറു പാടാന്‍ വായോ പുള്ളോര്‍ക്കുടവുമായ് വീണക്കിടാവും വായോ പേരാറിതാ പൂവും നീരും കൊണ്ടേ പള്ളിത്തേരേറി പായുന്നതാരെ തേടി പേരാറിതാ പൂവും നീരും കൊണ്ടേ പള്ളിത്തേരേറി പായുന്നതാരെ തേടി നീരാമ്പല്‍ പൂമൊട്ടു പോലേ നീന്തി തുടിക്കുന്നതാരോ തീരത്തിരുന്നാരോ പാടീ ഈ എഴിലംപാല പൂത്തൂ കതിരായിരം മണി ചൂടിയോ മുകിലായിരം പൊലി പാടിയോ ഇന്നാതിരഞ്ഞാറ്റുവെല പൂവാം കുരുന്നിന്നു നാവോറു പാടാന്‍ വായോ പുള്ളോര്‍ക്കുടവുമായ് വീണക്കിടാവും വായോ ലാല ലാല ലാല ലാല ലാലാലാ ലാലാലാ ഊഞ്ഞാലുണ്ടോ ആലാതൂഞ്ഞാലുണ്ടോ ഊഞ്ഞാല്‍ ആടിപ്പാടാന്‍ കൂടെ ആരാനുണ്ടോ ഊഞ്ഞാലുണ്ടോ ആലാതൂഞ്ഞാലുണ്ടോ ഊഞ്ഞാല്‍ ആടിപ്പാടാന്‍ കൂടെ ആരാനുണ്ടോ താമരപ്പാടത്തു നീന്താന്‍ പൂമരചോട്ടില്‍ പൂ കോര്‍ക്കാന്‍ തുമ്പപ്പൂ പാല്‍ച്ചോറു വൈയ്ക്കാന്‍ തുമ്പിക്കിടാങ്ങളെ ഊട്ടാന്‍ ഒരു കൂട്ടുണ്ടോ പുഴയോരത്തു പൊരിമണ്ണുണ്ടോ കളിവീടുണ്ടോ പൊന്നാതിര പൂവുമുണ്ടോ പൂവാം കുരുന്നിന്നു നാവോറു പാടാന്‍ വായോ പുള്ളോര്‍ക്കുടവുമായ് വീണക്കിടാവും വായോ കണിവെള്ളരി പടര്‍പന്തലില്‍ കുരുവിപ്പെണ്ണിന്‍ കുടിവയ്പ്പല്ലോ ഇന്നാതിരഞ്ഞാറ്റുവേല
Song video
Song details
വർഷം: 1991
സംഗീതം: രവീന്ദ്രൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: എം ജി ശ്രീകുമാർ, കെ എസ് ചിത്ര
രാഗം: ആഭേരി
അഭിനേതാക്കൾ: ശ്രീനിവാസൻ, ശരണ്യ പൊൻവണ്ണൻ
വിശദവിവരങ്ങൾ: അഡ്മിൻ
വിഡിയോ: ആഷ ആരിഫ്
Album: ആകാശക്കോട്ടയിലെ സുൽത്താൻ
- Singer: എം ജി ശ്രീകുമാർ
- Singer: കെ എസ് ചിത്ര
- Film / album: ആകാശക്കോട്ടയിലെ സുൽത്താൻ
- Composer: രവീന്ദ്രൻ
- Lyricist: ഓ എൻ വി കുറുപ്പ്
- Actor: ശ്രീനിവാസൻ
- Actor: ശരണ്യ പൊൻവണ്ണൻ