Malayalam lyrics

ജാതകദോഷത്താലേ
അയ്യാ ജാതകദോഷത്താലേ
ആകുലസാഗരേ വീണിങ്ങു
കേഴുന്നു ഞാനയ്യോ
ജാതക ദോഷത്താലേ
ദോഷത്താലേ..
അയ്യാ വല്ലാതേ വേല ചെയ്തൂ
അതിക്ഷീണയായ്
തെല്ല് കിടന്നീടുമ്പോൾ
കോപം കലർന്നുടനേ
അവർ കോപം കലർന്നുടനേ
അവർ ദണ്ഡമെഴും‌പടി തല്ലിടുന്നയ്യയ്യോ
ജാതക ദോഷത്താലേ...ദോഷത്താലേ...

Song details

വർഷം: 1938

സംഗീതം: കെ കെ അരൂർ, ഇബ്രാഹിം

ഗാനരചന: മുതുകുളം രാഘവൻപിള്ള

ഗായകർ: എം കെ കമലം

വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ

വിശദവിവരങ്ങൾ: അഡ്മിൻ

Album: ബാലൻ