Malayalam lyrics
ഇന്നലത്തെ പെണ്ണല്ലല്ലോ ഇത്തിരിപ്പൂമൊട്ടല്ലല്ലോ ഇന്നു നിന്റെ നെഞ്ചിനകത്തൊരു പുന്നാരത്തേന്‍കൂട്- ഒരു പുന്നാരത്തേന്‍കൂട് (ഇന്നലത്തെ) എന്നുമെന്നുമെന്റെ മനസ്സില്‍ സുന്ദരമാം സ്വപ്നസരസ്സില്‍ എന്നുമെന്നുമെന്റെ മനസ്സില്‍ സുന്ദരമാം സ്വപ്നസരസ്സില്‍ ഇന്ദ്രധനുസ്സിന്‍ തേരില്‍ വന്നവ- നെനിക്കു നല്‍കിയ തേന്‍കൂട് എനിക്കു നല്‍കിയ തേന്‍കൂട് തേടി വരും ദേവനു നീ തേന്‍ കൂടു തുറന്നാട്ടേ താമരവളയകൈവിരലാലൊരു പൂനുള്ളീത്തന്നാട്ടേ - പൂനുള്ളിത്തന്നാട്ടേ ഇനിയുമെന്റെ സ്വപ്നസരസ്സില്‍ ഒരു പൂവേ വിരിയുകയുള്ളൂ ഇനിയുമെന്റെ സ്വപ്നസരസ്സില്‍ ഒരു പൂവേ വിരിയുകയുള്ളൂ ഒരു ദേവനു തിലകം ചാര്‍ത്താന്‍ ഒരു നുള്ളേ പൂമ്പൊടിയുള്ളൂ ഒരു നുള്ളേ പൂമ്പൊടിയുള്ളൂ (ഇന്നലത്തെ)
Song video
Song details
വർഷം: 1967
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ജയചന്ദ്രൻ, ബി വസന്ത
വരികൾ: പാർവതി വേണുഗോപാൽ, സൂസി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: കാണാത്ത വേഷങ്ങൾ
- Singer: പി ജയചന്ദ്രൻ
- Singer: ബി വസന്ത
- Film / album: കാണാത്ത വേഷങ്ങൾ
- Composer: ബി എ ചിദംബരനാഥ്
- Lyricist: വയലാർ രാമവർമ്മ