Malayalam lyrics
ഇണക്കിളീ ഇണക്കിളീ നിന്‍ നന്ദനവാടിയില്‍ അണയുകയാണൊരു കനകവസന്തം രാഗവസന്തം ഇണക്കിളീ...... നിന്മിഴിയിതളില്‍ നീലാഞ്ജനമോ പ്രണയകാവ്യമോ? (നിന്മിഴി..) പൂങ്കവിളിണയില്‍ നറുകുങ്കുമമോ രാഗപരാഗമോ? മധുവോ മലരോ ഇണക്കിളീ? ഇണക്കിളീ....... കരളിന്‍ താമര മലരില്‍ മരുവും പ്രേമഹംസമേ...(കരളിന്‍...) സ്വപ്നശതങ്ങളില്‍ തേന്മഴ ചൊരിയും സ്വരരാഗ മാധുരീ.... കരളില്‍ പകരൂ ഇണക്കിളീ... ഇണക്കിളീ.....
Song video
Song details
വർഷം: 1970
സംഗീതം: ജി ദേവരാജൻ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: റൊമാന്റിക് മെലഡി
അഭിനേതാക്കൾ: പ്രേം നസീർ, ശാരദ
വരികൾ: ശ്രീദേവി
യൂട്യൂബ് ഓഡിയോ: രാല രാജൻ
സ്പോട്ടിഫൈ: യെസ്‌പീ
Album: മിണ്ടാപ്പെണ്ണ്
- Singer: കെ ജെ യേശുദാസ്
- Film / album: മിണ്ടാപ്പെണ്ണ്
- Composer: ജി ദേവരാജൻ
- Lyricist: യൂസഫലി കേച്ചേരി
- Actor: പ്രേം നസീർ
- Actor: ശാരദ