Malayalam lyrics

ഏഴഴകുമായ് പൂവനികളില്‍
കളിയൂഞ്ഞാലാടി പൊന്നുംകനവുകള്‍
വസന്തമാകെ കുളിര്‍ന്നു പെയ്‌തൂ
മനസ്സിനുള്ളില്‍ ഓ....
(ഏഴഴകുമായ്)
കിളിമകളോതുന്നൂ സംഗമഗാനം
മിഴിമുനയെഴുതുന്നൂ പരിഭവരാഗം
ചന്ദനമലരിന്‍‍ കവിളില്‍ തഴുകാന്‍
തങ്കനിലാവിനുപോലും നാണം
വീണ്ടുമിന്നു പ്രണയതരളമായ് രജനി
(ഏഴഴകുമായ്)
മായരുതെങ്ങും നിന്‍ പുഞ്ചിരിയലകള്‍
മറയരുതെന്നും നിന്‍ സ്‌‌നേഹസുഗന്ധം
അനുപമനിര്‍വൃതി കോരിയണിഞ്ഞെന്‍
നെഞ്ചിലമര്‍ന്ന വിലാസവതീ നീ‍
എന്നുമെന്നുമെന്റെ സുകൃതമാകണമേ
(ഏഴഴകുമായ്)

Song details

വർഷം: 1995

സംഗീതം: രവീന്ദ്രൻ

ഗാനരചന: കൈതപ്രം

ഗായകർ: കെ ജെ യേശുദാസ്

രാഗം: ആഭേരി

അഭിനേതാക്കൾ: ദിലീപ്, ദേവയാനി, സുധീഷ്, ചിപ്പി

വിശദവിവരങ്ങൾ: ആദർശ്‌ കെ ആർ, ദുബായ്‌

Album: കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം