Malayalam lyrics
(സ്ത്രീ) എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം (എത്രനാള്‍ എത്രനാളും) (പു) പകലിന്‍ താഴ്വരയില്‍ രജനിവീഥികളില്‍ ഒരു കിനാവിന്‍ ഇതളു പോലെ ഒഴുകിയൊഴുകി ഞാന്‍ (സ്ത്രീ) ഇനിയും എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം (സ്ത്രീ) ആയിരം നിറമുള്ളൊരീദിനം ആഗ്രഹം തളിരിടും ഉപവനം (2) (പു) മന്ദാരത്തിന്‍ പൂന്തണലില്‍ നമുക്കന്തിയോളം മയങ്ങാം (2) മണ്ണില്‍ താരുണ്യമിന്നെന്നുള്ളില്‍ തൂമന്ദസ്മേരത്തില്‍ അങ്കിതം പൂങ്കുലയായ് (സ്ത്രീ) എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം (സ്ത്രീ) ചാരുവാം സന്ധ്യാ മലര്‍ മിഴി ചൂടുമീ അഴകിന്‍ പൗര്‍ണ്ണമി (2) (പു) തങ്കക്കതിരിന്റെ താമരപ്പൊയ്കയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കാം (2) വിണ്ണില്‍ ലാവണ്യമിന്നെത്തേറും കണ്ണിണയ്ക്കുള്ളിലെ താരകപ്പൂം കതിന (സ്ത്രീ) എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം (പു) പകലിന്‍ താഴ്വരയില്‍ രജനിവീഥികളില്‍ ഒരു കിനാവിന്‍ ഇതളു പോലെ ഒഴുകിയൊഴുകി ഞാന്‍ (സ്ത്രീ) ഇനിയും എത്രനാള്‍ എത്രനാളും നിന്നെയും കാത്തിരിയ്ക്കാം പ്രാണനില്‍ നിന്നുതിരും ഗാനവുമായി വരാം
Song video
Song details
വർഷം: 1990
സംഗീതം: എം ജി രാധാകൃഷ്ണൻ
ഗാനരചന: കെ ജയകുമാർ
ഗായകർ: കെ ജെ യേശുദാസ്, കെ എസ് ചിത്ര
അഭിനേതാക്കൾ: സായികുമാർ, ലിസി
വരികൾ: കല്യാണി, മാധവഭദ്രൻ
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: മെയ് ദിനം
- Singer: കെ ജെ യേശുദാസ്
- Singer: കെ എസ് ചിത്ര
- Film / album: മെയ് ദിനം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കെ ജയകുമാർ
- Actor: സായികുമാർ
- Actor: ലിസി