Malayalam lyrics
കരളിലെ മോഹങ്ങൾ തിരയായി ഉയരുമ്പോൾ ഇരുളിൽ ഒരു സുഖമായി നീ വരൂ സഖീ.. നിനവിലെ ദാഹങ്ങൾ പുഴയായി ഒഴുകുമ്പോൾ ഉയിരിൻ വരമായി അരികിൽ അണയൂ നീയെൻ പ്രിയാ.. അണയൂ നീയെൻ പ്രിയാ.. മാരിവില്ലിൻ നിറ വർണ്ണങ്ങളായി മാറിൽ ചായാനായി നീ എത്തുമ്പോൾ മേഘ തേരിൽ സ്വപ്നങ്ങളായി ഈറൻ കാറ്റായി നീ വീശുമ്പോൾ നീ.... വരുമ്പോളെൻ മോഹമേ.... നിൻ ജീവനിലായ്.. ആത്മാവിലലിയും സുഖമേ ആനന്ദ സുഖമേ.. എൻ സഖിയേ..നീയെൻ (കരളിലെ മോഹങ്ങൾ..) കാട്ടു മാവിന്റെ കഥ പറയാനായി കൂട്ടു കൂടാനായി നീ എത്തുമ്പോൾ പാട്ടു മൂളുമെൻ മണി വീണയായി നാട്ടു കുയിലായി നീ പാടുമ്പോൾ നീ.... വരുമ്പോളെൻ സ്നേഹമേ.... എൻ ജീവനിലായ്.. ആത്മാവിലലിയും സുഖമേ ആനന്ദ സുഖമേ.. എൻ പ്രിയനേ..നീയെൻ (കരളിലെ മോഹങ്ങൾ..)
Song video
Song details
വർഷം: 2023
സംഗീതം: വിജയകുമാർ ചമ്പത്ത്
ഗാനരചന: ലിയോൺ സൈമൺ
ഗായകർ: വിജയകുമാർ ചമ്പത്ത്, കെ എസ് ചിത്ര
വിശദവിവരങ്ങൾ: സിദ്ധാർത്ഥ് രമേഷ്
വിഡിയോ: സിദ്ധാർത്ഥ് രമേഷ്
Album: 14ത്ത് ഫെബ്രുവരി
- Singer: വിജയകുമാർ ചമ്പത്ത്
- Singer: കെ എസ് ചിത്ര
- Film / album: 14ത്ത് ഫെബ്രുവരി
- Composer: വിജയകുമാർ ചമ്പത്ത്
- Lyricist: ലിയോൺ സൈമൺ