Malayalam lyrics
വീടാറു മാസം ശ്രീരാമരാജ്യം ഞാനെന്ന ഭാവം തോന്നാതിരുന്നാല്‍ വീടാറു മാസം ശ്രീരാമരാജ്യം തിരുവോണവും വിഷുക്കാഴ്‌ചയും ആലയും പൈക്കളും പാല്‍നിലാവും നടപ്പന്തലും കണിക്കൊന്നയും വീണ്ടുമീ നിങ്ങളില്‍ എന്നു വാഴും? മദം കൊണ്ടുവോ? മനം മാറിയോ? പണം കൊണ്ടു നിന്‍ കളം മാറിയോ? (വീടാറു മാസം) ഇലച്ചീന്തുമായ് പ്രസാദാര്‍ദ്രയായ് നിന്നെ ഞാന്‍ പ്രിയനേ എന്നു കാണും? മിഴിപ്പൂവിലും മൊഴിച്ചിന്തിലും പുഞ്ചിരിപ്പൂക്കള്‍ ഞാനെന്നു കാണും? കുടുംബത്തിനോ തണലാണു നീ വസന്തത്തിലും മുഴങ്ങുന്നു നീ (വീടാറു മാസം)
Song video
Song details
വർഷം: 2000
സംഗീതം: രവീന്ദ്രൻ
ഗാനരചന: കൈതപ്രം
ഗായകർ: കെ എസ് ചിത്ര
വരികൾ: ജിജാ സുബ്രമണ്യൻ, വികാസ് വേണാട്ട്
യൂട്യൂബ് ഓഡിയോ: ദിലീപ് സി എസ്
Album: ആനമുറ്റത്തെ ആങ്ങളമാർ (മണയൂരിലെ മാണിക്യം)
- Singer: കെ എസ് ചിത്ര
- Film / album: ആനമുറ്റത്തെ ആങ്ങളമാർ (മണയൂരിലെ മാണിക്യം)
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം