Malayalam lyrics
എത്ര കണ്ടാലും കൊതി തീരുകില്ലെനി- ക്കെത്ര കണ്ടാലുമീ ചിത്രം ഹർഷ കുതൂഹലം പീലി വിടർത്തുമീ ഹംസ ദമയന്തീ ചിത്രം മാനസ പൊയ്ക തൻ തീരത്തൊരു കാലം ഞാനും ഇതുപോലിരുന്നതല്ലേ ആശകളാകുമരയന്നങ്ങളെ ദൂതിനായ് ഞാനുമയച്ചതല്ലേ (എത്ര കണ്ടാലും) ഈ നല്ല രാത്രിയിൽ നാമലിഞ്ഞൊന്നുചേ- ര്‍ന്നാനന്ദ നിർവൃതി പുൽകിടുമ്പോൾ ഈ ദമയന്തി തൻ രാജകുമാരന്റെ പ്രേമസാമ്രാജ്യം എനിക്കല്ലേ (എത്ര കണ്ടാലും)
Song video
Song details
വർഷം: 1966
സംഗീതം: കെ രാഘവൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എൽ ആർ ഈശ്വരി
അഭിനേതാക്കൾ: ശാരദ, കെ പി ഉമ്മർ
വരികൾ: സൂസി, venu
Album: അർച്ചന
- Singer: എൽ ആർ ഈശ്വരി
- Film / album: അർച്ചന
- Composer: കെ രാഘവൻ
- Lyricist: വയലാർ രാമവർമ്മ
- Actor: ശാരദ
- Actor: കെ പി ഉമ്മർ