Malayalam lyrics

എന്നുള്ളം കളിയാടുതേ
പുള്ളിമാനതു പോലെ തുള്ളി തുള്ളി
കലമാനതു പോലെ തുള്ളി തുള്ളി
വെള്ളലയാടിടും കടല്‍ പോലെ
വിണ്‍മേവിയ താരകള്‍ ചിരിപോല്‍
മേഘം തന്നില്‍ മോഹനമായു്
നിന്നാടിടും മിന്നല്‍ പോലെ
മെല്ലെ തെന്നലിന്‍ പാട്ടുകള്‍ കേട്ടു്
ആടിടും പുങ്കൊടി പോലെ
വികസിതമായു് ഇന്നാട്ടില്‍
കണ്ണും കണ്ണും ഒന്നാകെ ചേരും
മാരന്‍ പുഞ്ചിരി തൂകും
ഇമ്പം താളവും നാദമും വീണയും
ഇണ ചേര്‍ന്നിടുമതു പോലെ
ഇനിയാരെനിയ്ക്കെതിരീ ലോക
(എന്നുള്ളം)

Song details

വർഷം: 1950

സംഗീതം: ഗോവിന്ദരാജുലു നായിഡു

ഗാനരചന: തുമ്പമൺ പത്മനാഭൻകുട്ടി

ഗായകർ: -

വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ

Album: ചന്ദ്രിക